സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിൽ കൊമേഴ്ഷ്യല്‍ അപ്രന്റീസ് നിയമനം

post

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണ്ണൂര്‍ ജില്ലാ കാര്യാലയത്തില്‍ ഒരു വര്‍ഷത്തേക്ക് കൊമേഴ്ഷ്യല്‍ അപ്രന്റീസുമാരെ തിരഞ്ഞെടുക്കുന്നു. ഒരു വര്‍ഷത്തേക്കാണ് നിയമനം. പ്രായപരിധി 19-26 വയസ്. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബിരുദവും, കമ്പ്യൂട്ടര്‍ പരിഞ്ജാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആധാര്‍ കാര്‍ഡ്, സ്വയം സാക്ഷ്യപ്പെടുത്തിയ രണ്ട് വീതം പകര്‍പ്പുകള്‍, ആറ് മാസത്തിനുള്ളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം സൗത്ത് ബസാറിലുള്ള ജില്ലാ കാര്യാലയത്തില്‍ മാര്‍ച്ച് 27 ന് രാവിലെ 11 ന് അഭിമുഖത്തിന് എത്തണം. ബോര്‍ഡില്‍ കൊമേഴ്ഷ്യല്‍ അപ്രന്റീസായി നേരത്തെ പ്രവര്‍ത്തിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ഫോണ്‍- 04972711621