സാക്ഷരതാ മിഷൻ കോഴ്സുകളിൽ രജിസ്ട്രേഷൻ ആരംഭിച്ചു

സാക്ഷരതാ മിഷൻ നടത്തുന്ന പച്ചമലയാളം സർട്ടിഫിക്കറ്റ് കോഴ്സ്, നാലാം തരം, ഏഴാം തരം, പത്താംതരം, ഹയർസെക്കന്ററി തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചു. അടിസ്ഥാന യോഗ്യതയുള്ളവർക്ക് നാലാം തരത്തിലേക്കും നാലാം തരം പാസായവർക്ക് ഏഴാം തരത്തിലേക്കും ഏഴാം തരം പാസായവർക്ക് പത്താംതരത്തിലേക്കും പത്താംതരം പാസായവർക്ക് ഹയർ സെക്കന്ററിയിലേക്കും അപേക്ഷിക്കാം. തുടർപഠനം, സർക്കാർ ജോലികൾ, അറ്റസ്റ്റേഷൻ തുടങ്ങിയവയ്ക്ക് തുല്യത സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാനാകും. പത്താംതരം രജിസ്ട്രേഷന് 17 വയസ്സും ഹയർസെക്കന്ററി രജിസ്ട്രേഷന് 22 വയസ്സും പൂർത്തിയായിരിക്കണം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങൾക്ക് ഫീസ് ഇളവുണ്ട്. കണ്ണൂർ ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പത്താമുദയം പദ്ധതിയിൽ ഉൾപ്പെടുത്തി പത്താംതരം കോഴ്സ് ഫീസ് സൗജന്യമാക്കിയിട്ടുണ്ട്. പത്താംതരം പാസായ 17 വയസ്സ് പൂർത്തിയായിട്ടുള്ളവർക്ക് പച്ചമലയാളം കോഴ്സിന് രജിസ്റ്റർ ചെയ്യാം. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും തുല്യത ക്ലാസുകൾ നടത്തുക. താൽപര്യമുള്ളവർ പ്രേരക്മാരുമായി ബന്ധപ്പെടണം. ഫോൺ- 0497 2707699