റസിഡൻഷ്യൽ സ്കൂളിൽ അധ്യാപക നിയമനം

കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ സ്കൂളിൽ 2025-26 അധ്യയന വർഷം എച്ച്.എസ്.ടി (സോഷ്യൽ സയൻസ്, മാത്തമാറ്റിക്സ്, എം.സി.ആർ.ടി) എച്ച്.എസ്.എസ്.ടി (ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, മാത്തമാറ്റിക്സ്, അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇകണോമിക്സ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ്, മലയാളം) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സ്കൂളിൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. വെള്ളപേപ്പറിൽ തയാറാക്കിയ അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ഏപ്രിൽ 15 വൈകിട്ട് അഞ്ചിനകം പൂനലൂർ ജില്ലാ പട്ടികവർഗ വികസന ഓഫീസിൽ സമർപ്പിക്കണം. പി.എസ്.സി നിഷ്ക്കർഷിച്ച വിദ്യാഭ്യാസ യോഗ്യതകളും പ്രായപരിധിയും ബാധകമാണ്. കുളത്തുപ്പുഴ എം.ആർ.എസിൽ തുടർച്ചയായി മൂന്ന് വർഷം ജോലിചെയ്തവർ അപേക്ഷിക്കേണ്ടതില്ല. ഫോൺ: 0475 2222353.