വിജ്ഞാനകേരളം ജില്ലാതല ആർപിമാരുടെ പരിശീലനം സംഘടിപ്പിച്ചു

വിജ്ഞാന കേരളം പദ്ധതിയുടെ ജനകീയ ക്യമ്പയിൻ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലാതല റിസോഴ്സ് പേഴ്‌സൺമാരുടെ പരിശീലനം ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ ഗോപൻ നിർവഹിച്ചു. വിജ്ഞാനകേരളം പദ്ധതി ഉപദേഷ്ടാവും മുൻ ധനകാര്യ വകുപ്പ് മന്ത്രിയുമായ ഡോ. ടി.എം തോമസ് ഐസക് മുഖ്യ പ്രഭാഷണം നടത്തി.
കേരള നോളെജ് ഇക്കോണമി മിഷൻ, കെ ഡിസ്‌ക്, കുടുംബശ്രീ, കില, തദ്ദേശ സ്വയംഭരണ വകുപ്പ്, വിവിധ നൈപുണ്യ ഏജൻസികൾ, വിവിധ വകുപ്പുകൾ എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിലാണ് വിജ്ഞാന കേരളം പദ്ധതിയുടെ പ്രവർത്തനങ്ങൾ ജില്ലയിൽ പുരോഗമിക്കുന്നത്. മികച്ച തൊഴിൽ സാധ്യതയും വിജ്ഞാന രംഗത്തെ വളർച്ചയും ലക്ഷമിടുന്ന പദ്ധതി ജനകീയ പങ്കാളിതത്തോടെയും സന്നദ്ധ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിച്ചും വിജയകരമായി നടപ്പിലാക്കുന്നതിനാണ് ലക്ഷ്യം വയ്ക്കുന്നത്. ഡി.ആർ.പി പരിശീലനത്തിൽ ഓരോ പഞ്ചായത്തിൽ നിന്നും ഓരോ റിസോഴ്‌സ് പേഴ്‌സൺമാർ വീതവും മുനിസിപ്പാലിറ്റി തലത്തിൽ രണ്ട് പേർ വീതവും കോർപ്പറേഷൻ തലത്തിൽ അഞ്ച് പേർ വീതവും റിസോഴ്‌സ് പേഴ്‌സൺമാർ പങ്കെടുത്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജയദേവി മോഹൻ അധ്യക്ഷയായി. പട്ടാഴി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അശോകൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, ജനകീയാസൂത്രണം ജില്ലാ ഫെസിലിറ്റേറ്റർ അനിൽകുമാർ, കില ബ്ലോക്ക് കോ-ഓർഡിനേറ്റർമാർ, കില ആർ.ജി.എസ്.എ കോഓർഡിനേറ്റർമാർ, തീമാറ്റിക് എക്‌സ്പർട്ട്മാർ, ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ സംബന്ധിച്ചു. കുടുംബശ്രീ കെ.കെ.ഇ.എം ജില്ലാ പ്രോഗ്രാം മാനേജർ സനൽകുമാർ കെ.ബി, കെ ഡിസ്‌ക് പ്രോഗ്രാം മാനേജർമാരായ ദീപ്തി സി ജെ, മനു പ്രോഗ്രാം എക്‌സിക്യൂട്ടീവ്, എന്നിവർ ക്ലാസുകൾ നയിച്ചു.