കൊല്ലം @ 75 സന്ദർശിച്ച് മുഖ്യമന്ത്രി

ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ ആശ്രാമം മൈതാനത്ത് നടക്കുന്ന കൊല്ലം @ 75 പ്രദർശന വിപണന മേള സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊല്ലത്തിന്റെ സാംസ്‌കാരിക പൈതൃക ചരിത്രം അവതരിപ്പിച്ച പിള.ആർ.ഡി.യുടെ തീം സ്റ്റാളാണ് മുഖ്യമന്ത്രി സന്ദർശിച്ചത്. കൊല്ലത്തിന്റെ ചരിത്രം ആലേഖനം ചെയ്ത ജെസ്റ്റർ സെൻസർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഡിജിറ്റൽ ഫ്ലിപ്ബുക്ക് അദ്ദേഹം പരീക്ഷിച്ചു. മന്ത്രി കെ എൻ ബാലഗോപാൽ, കെ.എസ്.എഫ്.ഇ ചെയർമാൻ വരദരാജൻ തുടങ്ങിയവർ അനുഗമിച്ചു.