മത്സ്യത്തൊഴിലാളി ഇന്‍ഷുറന്‍സ്; പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം

2025-26 വര്‍ഷത്തേക്ക് മത്സ്യഫെഡ് നടപ്പിലാക്കുന്ന പത്ത് ലക്ഷം രൂപ പരിരക്ഷയുള്ള മത്സ്യത്തൊഴിലാളി വ്യക്തിഗത അപകട ഗ്രൂപ്പ് ഇന്‍ഷുറന്‍സ് പദ്ധതിയില്‍ മാര്‍ച്ച് 31നകം പ്രീമിയം ഒടുക്കി ഗുണഭോക്താക്കളാകാം.
മത്സ്യഫെഡ് അഫിലിയേഷനുള്ള പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ക്കും സ്വയം സഹായ ഗ്രൂപ്പ് അംഗങ്ങള്‍ക്കും അതത് സംഘങ്ങള്‍ മുഖേന ഒറ്റത്തവണ പ്രീമിയം തുകയായ 509/രൂപ (ജിഎസ്ടി ഉള്‍പ്പെടെ) അടച്ച് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കാം.
ഗുണഭോക്താക്കളാകുന്നവര്‍ക്ക് അപകട മരണമോ, അപകടത്തെ തുടര്‍ന്ന് പൂര്‍ണ/ഭാഗിക അംഗവൈകല്യമോ സംഭവിച്ചാല്‍ നിബന്ധനകള്‍ക്ക് വിധേയമായി പത്ത് ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് ആനുകൂല്യം ലഭ്യമാകും. അപകടത്തെ തുടര്‍ന്നുള്ള ആശുപത്രി ചികിത്സാ ചെലവും നിബന്ധകള്‍ക്ക് വിധേയമായി അനുവദിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മത്സ്യഫെഡ് ജില്ലാ ഓഫീസ്, ക്ലസ്റ്റര്‍ പ്രൊജക്ട് ഓഫീസ്, പ്രാഥമിക മത്സ്യത്തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘങ്ങള്‍ എന്നിവിടങ്ങളുമായി ബന്ധപ്പെടണം. ഫോണ്‍ : 9526041270, 9526041123, 0497-2731257