ബാലവേല ബോധവത്കരണ ക്ലാസ് നടത്തി

post

ജില്ലാ തൊഴിലും നൈപുണ്യവും വകുപ്പിന്റെ ആഭിമുഖ്യത്തിൽ ബാലവേല ബോധവത്കരണത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ വിദ്യാർത്ഥികൾക്കായി ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും ചിത്ര രചനാ മത്സരവും നടത്തി. പുഴാതി രാമഗുരു യു.പി.സ്‌കൂളിൽ നടന്ന പരിപാടി സ്‌കൂൾ പി.ടി.എ. പ്രസിഡന്റ് എം രതീഷ് ഉദ്ഘാടനം ചെയ്തു. കണ്ണൂർ ജില്ലാ ലേബർ ഓഫീസർ എൻഫോഴ്‌സ്‌മെന്റ് സി വിനോദ് കുമാർ അധ്യക്ഷനായിരുന്നു. കണ്ണൂർ ഒന്നാം സർക്കിൾ അസിസ്റ്റന്റ് ലേബർ ഓഫീസർ വി.എം കൃഷ്ണൻ, ചിയാക് കോർഡിനേറ്റർ എ പ്രശോഭ് കുമാർ എന്നിവർ ബാലവേല ബോധവത്കരണ ക്ലാസെടുത്തു. സ്‌കൂൾ പ്രധാനധ്യാപിക ധനലക്ഷമി വിജയികൾക്കുള്ള സമ്മാനദാനം നടത്തി.