ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ അവസരം

post

ജില്ലയിലെ വിവിധ സ്ഥലങ്ങളില്‍ ഭക്ഷ്യവസ്തുക്കള്‍ സൗജന്യമായി പരിശോധിക്കാന്‍ പൊതുജനങ്ങൾക്ക് അവസരം. ഭക്ഷ്യസുരക്ഷാവകുപ്പിന്റെ നേതൃത്വത്തില്‍ മൊബൈല്‍ ഭക്ഷ്യപരിശോധനാ ലബോറട്ടറി വാഹനത്തിന്റെ ഈ മാസത്തെ പര്യടനം ദേവികുളത്ത് നിന്നും ആരംഭിച്ചു . മാർച്ച് 3 മുതല്‍ 7 വരെ തൊടുപുഴ, 10 മുതല്‍ 15 വരെ പീരുമേട്, 17 മുതല്‍ 22 വരെ ഉടുമ്പഞ്ചോല, 24 മുതല്‍ 29 വരെ ഇടുക്കി എന്നിവിടങ്ങളില്‍ ലബോറട്ടറി വാഹനം പര്യടനം നടത്തും . ഫോണ്‍: 04862 220066