തൈവട്ട മുതൽ കണ്ണാടിപ്പാറ റോഡിൽ ഗതാഗത നിയന്ത്രണം

തളിപ്പറമ്പ് ബ്ലോക്കിലെ പൊക്കുണ്ട് കൂനം കുളത്തൂർ കണ്ണാടിപ്പാറ നടുവിൽ റോഡിൽ പ്രവൃത്തി നടക്കുന്നതിനാൽ തൈവട്ട മുതൽ കണ്ണാടിപ്പാറ വരെ മാർച്ച് ഒന്ന് മുതൽ 15 ദിവസത്തേക്ക് ഗതാഗതം പൂർണമായും നിരോധിക്കുമെന്ന് കേരള സ്റ്റേറ്റ് റോഡ്‌സ് ഡെവലപ്‌മെന്റ് ഏജൻസി എക്‌സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.