വികസിത് ഭാരത് യൂത്ത് പാര്‍ലമെന്റ് : രജിസ്‌ട്രേഷന്‍ ആരംഭിച്ചു

post

ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില്‍ യുവാക്കളുടെ ആശയരൂപീകരണം സാധ്യമാകുന്നതിന് കേന്ദ്ര യുവജന കാര്യകായിക മന്ത്രാലയം സംഘടിപ്പിക്കുന്ന വികസിത് ഭാരത് യൂത്ത്പാര്‍ലമെന്റ് മത്സരങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. 18നും 25നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കള്‍ക്ക് പങ്കെടുക്കാം. 'വികസിതി ഭാരതം എന്നതുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്' എന്ന വിഷയത്തില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള പ്രസംഗ വീഡിയോ മാര്‍ച്ച് ഒമ്പതിനകം ഭാരത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്താണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. തിരഞ്ഞെടുക്കപ്പെട്ട നാല് നോഡല്‍ സ്ഥലങ്ങളില്‍ ജില്ലാതല മത്സരങ്ങള്‍ നടക്കും. മാര്‍ച്ച് 17നകം ജില്ലാ മത്സരങ്ങളും 20 നകം സംസഥാനമത്സരങ്ങളും സംഘടിപ്പിക്കും. രജിസ്‌ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കും അതാത് നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍മാരുമായും നെഹ്‌റു യുവ കേന്ദ്ര ജില്ലാ യൂത്ത് ഓഫീസര്‍മാരുമായി ബന്ധപ്പെടണം. വെബ്‌സൈറ്റ്- https://mybharat.gov.in/mega_events/viksitbharat-youth-parliament. ഫോണ്‍- 7736426247