പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷിക്കാം

post

സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍ പട്ടികജാതി- പട്ടികവര്‍ഗത്തില്‍പ്പെട്ട യുവതീ-യുവാക്കള്‍ക്കായി നടപ്പിലാക്കുന്ന സ്വയം തൊഴില്‍ വായ്പാ പദ്ധതിക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിന് തൊഴില്‍രഹിതരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. നാല് ലക്ഷം രൂപയാണ് പരമാവധി വായ്പയായി അനുവദിക്കുന്നത്. മൂന്ന് ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള 18 നും 55 നും ഇടയില്‍ പ്രായമുള്ള പട്ടികജാതി- പട്ടികവര്‍ഗക്കാര്‍ക്ക് അപേക്ഷിക്കാം. വായ്പാ തുകയ്ക്ക് കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ജാമ്യം ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും എ.കെ.ജി ആസ്പത്രിക്ക് സമീപം തട്ടാ കോംപ്ലക്‌സിലുള്ള കോര്‍പ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍- 04972705036, 9400068513