ആരോഗ്യകേരളത്തില്‍ വിവധ തസ്തികകളിൽ ഒഴിവുകൾ

post

ആരോഗ്യകേരളം ഇടുക്കിയുടെ കീഴില്‍ വിവിധ തസ്തികകളില്‍ പ്രതീക്ഷിത ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിലേക്കായി യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു.

 തസ്തിക ,യോഗ്യത നിയമനം, ശമ്പളം എന്നിവ യഥാക്രമത്തില്‍

1. ജൂനിയര്‍ കണ്‍സള്‍ട്ടന്റ് (എച്ച്.ഡബ്ലു.സി)

എം.ബി.ബി.എസ്, ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍

പ്രായ പരിധി 01/02/2025 ല്‍ 65 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല.

കരാര്‍ നിയമനം. മാസവേതനം 54,000/- രൂപ

2. ആര്‍.ബി.എസ്.കെ കോര്‍ഡിനേറ്റര്‍

എം.എസ്.സി നഴ്‌സിംഗ് + കേരള നഴ്‌സസ് മിഡ് വൈഫില്‍ കൗണ്‌സി്ല്‍ രജിസ്‌ട്രേഷന്‍. യോഗ്യത നേടിയശേഷമുള്ള 1 വര്‍ഷത്തെ പരിചയം. കംപ്യുട്ടര്‍ പരിജ്ഞാനം

 മേല്‍ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍

ബി.എസ്.സി നഴ്‌സിംഗ് + കേരള നഴ്‌സസ് മിഡ് വൈഫറി കൌണ്‍സില്‍ രജിസ്‌ട്രേഷന്‍. യോഗ്യത നേടിയശേഷമുള്ള 3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

കംപ്യുട്ടര്‍ പരിജ്ഞാനം അഭികാമ്യം

പ്രായ പരിധി- 01/02/2025 ല്‍ 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല.

കരാര്‍ നിയമനം, മാസവേതനം 30,000/- രൂപ

3. ഓഡിയോളജിസ്റ്റ്

ഓഡിയോളജി ആന്റ് സ്പീച്ച് ലാഗ്വേജ് പാത്തോളജിയില്‍ ബിരുദം (ബി.എ.എസ്.എല്‍.പി), ആര്‍. സി. ഐ രജിസ്‌ട്രേഷന്‍.

3 വര്‍ഷത്തെ പ്രവര്‍ത്തി പരിചയം.

പ്രായ പരിധി- 01/02/2025 ല്‍ 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല. കരാര്‍ നിയമനം

മാസവേതനം 30,000/- രൂപ

4. ആര്‍.ബി.എസ്.കെ നഴ്‌സ്

എസ്. എസ്.എല്‍.സി / തത്തുല്യം, ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സില്‍ അംഗീകരിച്ച സ്ഥാപനങ്ങളില്‍ നിന്നും ലഭിച്ച ആക്‌സിലറി നഴ്‌സ് മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് / ആക്‌സിലറി മിഡ് വൈഫറി സര്‍ട്ടിഫിക്കറ്റ് (റിവൈസ്ഡ് കോഴ്‌സ്) / ജെ.പി.എച്ച്. എന്‍ കോഴ്‌സ് / കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൌണ്‍സില്‍ നല്‍കുന്ന ഹെല്‍ത്ത് വര്‍ക്കേഴ്‌സ് ട്രെയിനിംഗ് സര്‍ട്ടിഫിക്കറ്റ്.

കേരള നഴ്‌സസ് ആന്റ് ആക്‌സിലറി മിഡ് വൈഫറി കൌണ്‍സില്‍ രജിസ്‌ട്രേഷന്‍.

പ്രായ പരിധി-01/02/2025 ല്‍ 40 വയസ് കവിയരുത്

കരാര്‍ നിയമനം, മാസവേതനം 17,000/- രൂപ

5. ഡേറ്റാ മാനേജര്‍

ബിടെക്/ബിഇ ഇന്‍ കംമ്പ്യൂട്ടര്‍ സയന്‍സ്/ ഐറ്റി/ ഇലക്‌ട്രോണിക്‌സ്

അല്ലെങ്കില്‍ എംസിഎ/ എംഎസ് സി കംമ്പ്യൂട്ടര്‍ സയന്‍സ്/ എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ്/ എംഎസ് സി ബയോ സ്റ്റാറ്റിസ്റ്റിക്‌സ്/ എംഎസ് സി ബയോഇന്‍ഫോമാറ്റിക്‌സ്

അല്ലേങ്കില്‍ പോസ്റ്റ് ഗ്രാജ്യൂറ്റ് ഡിഗ്രി എന്‍ പബ്‌ളിക് ഹെല്‍ത്ത്, മൈക്രോസോഫ്റ്റ് ഓഫീസ് ടൂള്‍സില്‍ പ്രാവീണ്യം അഭികാമ്യം, ഹെല്‍ത്ത്/ സോഷ്യല്‍ സെക്ടറില്‍ പ്രവ്യത്തി പരിചയം, സര്‍ട്ടിഫിക്കേഷന്‍ ഇന്‍ ഡാറ്റാ മാനേജ്‌മെന്റ്/ ഡാറ്റാ അനലയ്‌സിസ് പ്ലാറ്റ്‌ഫോംസ് (എസ്പിഎസ്എസ്, സ്റ്റാറ്റാ, ആര്‍)

പ്രായ പരിധി-01/02/2025 ല്‍ 40 വയസ് കവിയരുത് കരാര്‍ നിയമനം

മാസവേതനം 24,000/- രൂപ

6. എന്റമോളജിസ്റ്റ്

എം.എസ്.സി സുവോളജി + എന്റമോളജി ഒരു വിഷയമായിരിക്കണം

വെക്ടര്‍ ബോണ്‍ ഡിസീസ് കണ്‍ട്രോളില്‍ 2 വര്‍ഷ പ്രവര്‍ത്തി പരിചയം

പ്രായ പരിധി-01/02/2025 ല്‍ 40 വയസ് കവിയരുത് കരാര്‍ നിയമനം

മാസവേതനം 30,000/- രൂപ.

7. ലാബ് ടെക്‌നീഷലാബ് ടെക്‌നീഷന്‍

അംഗീകൃത സര്‍വകലാശാല / അംഗീകൃത പാരാമെഡിക്കല്‍ കോളേജില്‍ നിന്നുളള ഡി. എം. എല്‍. റ്റി / എം. എല്‍. റ്റി.

കേരളാ പാരാമെഡിക്കല്‍ കൌണ്‍സില്‍ രജിസ്‌ട്രേഷന്‍

പ്രവര്‍ത്തി പരിചയം അഭികാമ്യം.

പ്രായ പരിധി- 01/02/2025 ല്‍ പ്രായം 40 വയസ്സില്‍ കൂടുവാന്‍ പാടുളളതല്ല.

കരാര്‍ നിയമനം. മാസവേതനം 17,000/- രൂപ.

യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ www.arogyakeralam.gov.in  എന്ന വെബ്‌സൈറ്റില്‍ കൊടുത്തിരിക്കുന്ന ലിങ്കില്‍ മാര്‍ച്ച് 3 ന് വൈകിട്ട് നാല് മണിക്ക് മുമ്പായി അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ ലിങ്കില്‍ യോഗ്യതയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷകള്‍ ആഫീസില്‍ നേരിട്ട് സ്വീകരിക്കുന്നതല്ല. വൈകി വരുന്ന അപേക്ഷകള്‍ നിരുപാധികം നിരസിക്കുന്നതുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04862 232221.