ടിങ്കർഹബ് മികച്ച ക്യാമ്പസ് അവാർഡ്: കോളേജ് ഓഫ് എഞ്ചിനീയറിംഗ് കരുനാഗപ്പള്ളിക്ക് അംഗീകാരം

ടിങ്കർഹബ് ഫൗണ്ടേഷന്റെ മികച്ച ക്യാമ്പസ് അവാർഡ് കരുനാഗപ്പള്ളി കോളേജ് ഓഫ് എഞ്ചിനിയറിംഗ് സ്വന്തമാക്കി. ക്യാമ്പസിലെ സജീവ പരിപാടികളും, വിദ്യാർത്ഥികളെ ഉൾപ്പെടുത്തുന്ന സമഗ്രമായ കമ്മ്യൂണിറ്റി വികസന പ്രവർത്തനങ്ങളും പരിഗണിച്ചാണ് അംഗീകാരം. ടിങ്കർഹബ് ചീഫ് ഓപ്പറേഷൻസ് ഓഫീസർ, കുരിയൻ ജേക്കബും, ബോർഡ് അംഗം ഗോപികയും ചേർന്നാണ് അവാർഡ് കൈമാറിയത്. പ്രിൻസിപ്പാൾ ഡോ. സ്മിതാ ധരൻ അവാർഡ് ഏറ്റുവാങ്ങി.
ക്യാമ്പസ് ലീഡ് ആർ.ബി.അഭിമന്യു, കോ-ലീഡർമാരായ ബി. അഭിജിത്ത്, ആരോൺ എം. സാബു. ഔട്രിച്ച് ലീഡ് ജോഹാൻ ജോർജ്, വുമൺ ഇൻടെക് ലീഡ് മാളവിക സുനിൽ, ഇന്റേൺമാരായ ജി.കെ.ധനുഷ്, അഞ്ജിമ രമണൻ, ആർ. ശ്രീഹരി എന്നിവരുടെ ശ്രമങ്ങളാണ് ശ്രദ്ധേയമായത്.ഫാക്കൽട്ടി. ഷാനി രാര് മേൽനോട്ടം വഹിച്ചു.