പ്രവാസി ഭദ്രത പദ്ധതിയിൽ വായ്പ നേടാം

post

കുടംബശ്രീ നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചു നടപ്പിലാക്കുന്ന പ്രവാസി ഭദ്രത പദ്ധതിയിലൂടെ തൊഴില്‍ നഷ്ടപ്പെട്ട് വരുന്ന പ്രവാസികള്‍ക്ക് വായ്പ ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സംരംഭങ്ങള്‍ ആരംഭിക്കാന്‍ രണ്ട് ഗഡുക്കളായി രണ്ട് ലക്ഷം രൂപ വരെ പലിശ രഹിത വായ്പയായി ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനും അനുബന്ധ വിവരങ്ങള്‍ക്കും അതാത് സിഡിഎസ് ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍- 04972702080