പറവകള്‍ക്കൊരു തണ്ണീര്‍കുടം പദ്ധതിയുമായി കുട്ടി പോലീസ്

post

കൊട്ടിയം നിത്യസഹായ മാതാ ഗേള്‍സ് ഹൈസ്‌കൂളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റ് പദ്ധതിയുടെ  ഭാഗമായ പറവകള്‍ക്കൊരു തണ്ണീര്‍കുടം  പദ്ധതി  കൊട്ടിയം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ജി.സുനില്‍ ഉദ്ഘാടനംചെയ്തു .  എസ്.പി.സി കുട്ടികളുടെ വീട്ടിലും സ്‌കൂളുകളിലും പറവകള്‍ക്ക് തണ്ണീര്‍കുടം ഒരുക്കും. പ്രഥമ അധ്യാപിക വൈ.ജൂഡിത്ത് ലത അധ്യക്ഷത വഹിച്ചു.  പോലീസ് ഓഫീസര്‍മാരായ വൈ. സാബു, രമ്യ, സിപിഒ മാരായ  എയ്ഞ്ചല്‍മേരി, അനില, പ്രഭ, ജെയ്‌സി, ഓഫീസ് സ്റ്റാഫ് ജോസഫ് എന്നിവര്‍ പങ്കെടുത്തു.