ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി

post

ആലപ്പുഴ: ജില്ലയിൽ ക്വാറന്റൈൻ ലംഘിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാഭരണകൂടം. ഇവരെ  അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാൻ  ജില്ലാ കളക്ടർ എം. അഞ്ജന  നിർദേശം നല്കി. പകർച്ചവ്യാധി നിയന്ത്രണ  നിയമ പ്രകാരം കേസെടുക്കും. ഈ നിയമപ്രകാരം,  ലംഘകർക്കെതിരെ  10,000 രൂപ പിഴയോ രണ്ടു വർഷം വരെ തടവോ അല്ലെങ്കിൽ രണ്ടും കൂടിയോ  ചുമത്താം.

ജില്ലാ കലക്ടറുടെ കർശന നിർദേശത്തെ തുടർന്ന്  അമ്പലപ്പുഴയിൽ ക്വാറന്റൈൻ ലംഘിച്ച ഒരാളെ ആരോഗ്യ പ്രവർത്തകരും പോലീസും ചേർന്ന് മെഡിക്കൽ കോളേജിലെ ഐസൊലേഷനിലേക്ക് മാറ്റി.