ലാബ് ടെക്നീഷ്യൻ ഒഴിവ്

post

മൂന്നാർ വെറ്ററിനറി പോളിക്ലിനിക്കിൽ ലാബ് ടെക്നീഷ്യൻമാരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത : 1. പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ 2. MLT(Bsc/Diploma) അല്ലെങ്കിൽ കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി നടത്തുന്ന ഡിപ്ലോമ ഇൻ ലബോറട്ടറി ടെക്നിക്സ് കോഴ്സ് പാസ്സായിരിക്കണം. ഇടുക്കി ജില്ലക്കാർക്ക് മുൻഗണന . നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർ ത്ഥികൾ ഫെബ്രുവരി 24 തിങ്കളാഴ്ച്ച രാവിലെ 11ന് പൂർണ്ണമായ ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം തൊടുപുഴ മങ്ങാട്ടുകവലയിൽ പ്രവർത്തിക്കുന്ന ഇടുക്കി ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ വാക്ക് ഇൻ ഇൻറർവ്യൂവിന് ഹാജരാകണം.