വനിതാ ദിനാചരണം: ഹ്രസ്വ ചിത്രങ്ങൾ ക്ഷണിച്ചു

ജില്ലാ വനിതാ ശിശു വികസന ഓഫീസ്, ഹബ് ഫോർ എംപർമെന്റ് ഓഫ് വിമൺ, കനൽ ഫെസ്റ്റ് 2024-25 ന്റെ ഭാഗമായി ജില്ലയിലെ കോളേജ് വിദ്യാർഥികളിൽ നിന്നും മാറ്റങ്ങൾ യുവതയിൽ നിന്ന് എന്ന വിഷയത്തെ ആസ്പദമാക്കി ഹ്രസ്വ ചിത്രങ്ങൾ ക്ഷണിച്ചു. താൽപര്യമുള്ളവർ മാർച്ച് രണ്ടിന് മൂന്ന് മണിക്കകം തയ്യാറാക്കിയ ഹ്രസ്വ ചിത്രങ്ങൾ, ഷോർട്ട് ഫിലിമിന്റെ പേര്, കോളേജിന്റെ പേര്, അംഗങ്ങളുടെ ഫോൺ നമ്പർ, ഇ മെയിൽ വിലാസം എന്നിവ അടക്കം wcdfilmcompetetion2025@gmail.com എന്ന ഇ മെയിലേക്ക് അയക്കണം. ഫോൺ: 8606023266