ബോട്ടുടമകൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ്

എംപിഡിഎ-നെറ്റ്ഫിഷ് സംസ്ഥാന ഫിഷറീസ് വകുപ്പ്, എസ് സി/എസ് ടി സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പട്ടികജാതി/പട്ടികവർഗ വിഭാഗത്തിൽപ്പെടുന്ന കണ്ണൂർ ജില്ലയിലെ ബോട്ടുടമകൾക്ക് ഇൻസുലേറ്റഡ് ഫിഷ് ബോക്സ് അനുവദിക്കുന്ന പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു യൂണിറ്റിന് പരമാവധി രണ്ടു ഇൻസുലേറ്റഡ് ഫിഷ് ബോക്സ് അനുവദിക്കുന്ന പദ്ധതിയിൽ 75 ശതമാനം പദ്ധതി വിഹിതവും 25 ശതമാനം ഗുണഭോക്തൃ വിഹിതവുമാണ്. നിർദിഷ്ട മാതൃകയിലുള്ള അപേക്ഷ അനുബന്ധ രേഖകൾ സഹിതം ഫെബ്രുവരി 28നകം തലശ്ശേരി, കണ്ണൂർ, അഴീക്കൽ, മാടായി എന്നീ മത്സ്യ ഭവനുകളിൽ സമർപ്പിക്കണം. ഫോൺ : 0497 2731081