എൽഎസ്എസ്, യുഎസ്എസ് പരീക്ഷാ പരിശീലനം സംഘടിപ്പിച്ചു

post

മട്ടന്നൂർ മണ്ഡലം തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ എൽ എസ് എസ്, യു എസ് എസ് പരീക്ഷാർഥികൾക്ക് ഏകദിന പരിശീലനവും സൗജന്യ പഠന സഹായി വിതരണവും സംഘടിപ്പിച്ചു. മട്ടന്നൂർ ഹയർസെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ കെ കെ ശൈലജ ടീച്ചർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ എൻ ഷാജിത്ത് അധ്യക്ഷനായി. ഇരിട്ടി ബ്ലോക്ക് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം രതീഷ്, മട്ടന്നൂർ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ എൻ സുധാമണി, മാനേജർ കൃഷ്ണകുമാർ കണ്ണോത്ത് തരംഗം സമഗ്ര വിദ്യാഭ്യാസ പദ്ധതി കോഡിനേറ്റർ പി മധുസൂദൻ, ഡോ. ജിതിൻ അയ്യല്ലൂർ, സുധീഷ് എന്നിവർ സംസാരിച്ചു.