പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്‍ മൂന്നാര്‍ വിനോദയാത്ര

കെഎസ്ആര്‍ടിസി പയ്യന്നൂര്‍ യൂണിറ്റ് ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 21 ന് മൂന്നാര്‍ വിനോദയാത്ര സംഘടിപ്പിക്കും. 21 ന് വൈകുന്നേരം ആറ് മണിയോടെ പയ്യന്നൂരില്‍ നിന്നും പുറപ്പെട്ട് 24 ന് രാവിലെ ആറിന് തിരിച്ചെത്തുന്ന വിധത്തിലാണ് യാത്ര ക്രമീകരിച്ചത്. മൂന്നാര്‍, മറയൂര്‍, കാന്തല്ലൂര്‍, ചതുരംഗപ്പാറ, ഗ്യാപ് റോഡ്, പൊന്മുടി ഡാം തുടങ്ങിയ സ്ഥലങ്ങളാണ് യാത്രയിലുള്ളത്. ഫോണ്‍: 8075823384, 9745534123