ഫെബ്രുവരി 13, 14 തീയതികളിൽ കുടിവെള്ള വിതരണം മുടങ്ങും

post

എൻഎച്ച് റോഡ് പ്രവൃത്തിക്കിടെ ചാല കുടിവെള്ള ടാങ്കിലേക്കുള്ള ഗ്രാവിറ്റി മെയിൻ തകരാറിലായതിനാൽ അടിയന്തിര അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട് ചാലക്കുന്ന്, സാധുപാർക്ക് റോഡ്, ആറ്റടപ്പ, കിഴുത്തള്ളി എന്നീ പ്രദേശങ്ങളിൽ ഫെബ്രുവരി 13, 14 തീയതികളിൽ ജലവിതരണം മുടങ്ങുമെന്ന് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.