വിജ്ഞാന കേരളം : ചിറ്റുമല ബ്ലോക്കില്‍ നൈപുണ്യ പരിശീലന പരിപാടി ആരംഭിക്കുന്നു.

അഭ്യസ്ത വിദ്യരായ തൊഴില്‍ അന്വേഷകര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് കേരള നോളേജ് ഇക്കോണമി മിഷന്‍ മുഖേന ആരംഭിച്ച വിജ്ഞാന കേരളത്തിന്റെ ഭാഗമായി ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗത്തിലെ ഉദ്യോഗാർത്ഥികള്‍ക്കായി ജനറല്‍ ഡ്യൂട്ടി അസിസ്റ്റന്റ് കോഴ്‌സ് സംഘടിപ്പിക്കുന്നു. വിവിധ ഹോസ്പിറ്റലുകളില്‍ നഴ്‌സിംഗ് അസിസ്റ്റന്റ്/ ഹോം കെയര്‍ അസിസ്റ്റന്റ് മേഖലകളില്‍ ജോലി സാധ്യതയുള്ള കോഴ്‌സാണിത്. തിരഞ്ഞെടുക്കുന്നവര്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് മുഴുവന്‍ കോഴ്‌സ് ഫീസ് സ്ബ്‌സിഡിയായി നല്‍കും. അസാപ്പ് കേരളയാണ് കോഴ്‌സ് നടത്തുന്നത് . ഉദ്യോഗാർത്ഥികളുടെ രജിസ്‌ട്രേഷന്‍, ഓറിയന്റേഷന്‍ പ്രോഗ്രാം കുടുംബശ്രീ കമ്മ്യൂണിറ്റി അമ്പാസിഡര്‍ മുഖേനയും, വ്യവസായ വകുപ്പ് മുഖേനയും പഞ്ചായത്ത് അടിസ്ഥാനത്തില്‍ നടന്നുവരുന്നു. നൈപുണ്യ പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ന് ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഉച്ചയ്ക്ക് 2:30 ന് നടക്കും. ജി.ഡി.എ ബാച്ചിന്റെ ഒഴിവുള്ള നാല് സീറ്റുകളിലേക്ക് അപേക്ഷിക്കാന്‍ കുടുംബശ്രീ സി ഡി എസ് കമ്മ്യൂണിറ്റി അമ്പാസിഡര്‍മാര്‍ മുഖേനയോ വ്യവസായ വകുപ്പ് മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9995465482, 9809925211.