ഭവന നിർമ്മാണ പദ്ധതിയ്ക്ക് അപേക്ഷിക്കാം

post

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോർഡിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധിയിലെ സജീവ അംഗങ്ങൾക്ക് ഭവന നിർമ്മാണ പദ്ധതിയ്ക്കായി അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ക്ഷേമനിധി ഓഫീസിൽ നിന്നും ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി, മാർച്ച് 31. അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന രേഖകളുടെ ഒർജിനൽ അപേക്ഷ സമർപ്പിക്കുവാനെത്തുമ്പോൾ കൊണ്ടുവരേണ്ടതാണ്. ഫോൺ: 833001086.