ലോക് അദാലത്തിൽ പരാതി പരിഹാരത്തിന് അവസരം

post

സംസ്ഥാന ലീഗൽ സർവീസസ് അതോറിറ്റിയുടെയും ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും ആഭിമുഖ്യത്തിൽ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായി സഹകരിച്ച് മാർച്ച് എട്ടിന് നാഷണൽ ലോക് അദാലത്ത് നടത്തും. ജില്ലാ കോടതി, എം.എ.സി.ടി, സബ് കോടതി, മുൻസിഫ് കോടതി എന്നിവിടങ്ങളിൽ നിലവിലുള്ള കേസുകളും കോടതിയിൽ എത്താത്ത തർക്കങ്ങളും പരാതികളും പരിഗണിക്കാൻ ഫെബ്രുവരി 17നകം ജില്ലാ നിയമ സേവന അതോറിറ്റിയെയും ബന്ധപ്പെട്ട താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളെയും സമീപിക്കാം.

ജില്ലാ നിയമ സേവന അതോറിറ്റിക്ക് കീഴിലെ താലൂക്ക് ലീഗൽ സർവിസസ് കമ്മിറ്റികളിലാണ് കേസുകൾ പരിഗണിക്കുക. പ്രാരംഭ ചർച്ചകൾ ഫെബ്രുവരി 14 മുതൽ മാർച്ച് ഏഴ് വരെ നടത്തും. വിവരങ്ങൾക്ക് കൊല്ലം ജില്ലാ നിയമ സേവന അതോറിറ്റി ഓഫീസുമായോ താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികളുമായോ ബന്ധപ്പെടണം. ഫോൺ: ജില്ലാ നിയമ സേവന അതോറിറ്റി, കൊല്ലം -0474 2791399, താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റികൾ: 04742960984 (കൊല്ലം), 8075670019 (കൊട്ടാരക്കര), 944655758 (കരുനാഗപ്പള്ളി), 8547735958 (പത്തനാപുരം), 9447303220 (കുന്നത്തൂർ).