സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി

post

ഇടുക്കി: സമ്പൂര്‍ണ ക്യാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ ഭാഗമായി തൊടുപുഴ നഗരസഭയുടേയും ആരോഗ്യ വകുപ്പിന്റെയും നേതൃത്വത്തില്‍ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ സൗജന്യ ക്യാന്‍സര്‍ രോഗ നിര്‍ണയ ക്യാമ്പ് നടത്തി. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് പ്രാഥമിക പരിശോധനക്ക് പുറമേ ഗര്‍ഭാശയഗള ക്യാന്‍സര്‍ കണ്ടുപിടിക്കുന്നതിനുള്ള പാപ്‌സ്മിയര്‍ ടെസ്റ്റ്, സംശയാസ്പദമായ മുഴകളില്‍ നിന്ന് എഫ്.എന്‍.എ.സി. ടെസ്റ്റ് എന്നീ സൗകര്യങ്ങളും ഒരുക്കിയിരുന്നു. 

തൊടുപുഴ നഗരസഭ ചെയര്‍പേഴ്‌സണ്‍ ജെസി ആന്റണി ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ റിനി ജോയി അധ്യക്ഷയായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി, തൊടുപുഴ നഗരസഭാ വൈസ് ചെയര്‍മാന്‍ എ. കെ. ഷാഹുല്‍ ഹമീദ്, കൗണ്‍സിലര്‍ പി. എ. ഷാഹുല്‍ ഹമീദ്, ഡോ. അര്‍ച്ചന എം. എ. തുടങ്ങിയവര്‍ സംസാരിച്ചു.