ഫിൻജാൽ ശക്തമാകുന്നു; കേരളത്തിൽ അതിതീവ്ര മഴ ?
വടക്കൻ തമിഴ്‌നാട്ടിൽ ഫിൻജാൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുന്നു.ഡിസംബർ 3ന് വടക്കൻ കേരളത്തിനും കർണാടകക്കും മുകളിലൂടെ ന്യൂനമർദമായി അറബിക്കടലിൽ എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.
കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ നേരിയ/ഇടത്തരം മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് (2024 ഡിസംബർ 2) അതിതീവ്ര മഴയ്ക്കും ഡിസംബർ 2, 3 തീയതികളിൽ അതിശക്തമായ മഴയ്ക്കും ഡിസംബർ 2 -3 തീയതികളിൽ ശക്തമായ മഴയ്ക്കും സാധ്യത.
മലപ്പുറം, കോഴിക്കോട്, വയനാട് , കണ്ണൂർ, കാസർകോട് ജില്ലകളിൽ റെഡ് അലർട്ടാണ്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലർട്ടാണ്.
Updated on 1 PM, 2.12.24