അന്താരാഷ്ട്ര വ്യാപാര മേള : കേരളത്തിൻ്റ ഫുഡ് കോർട്ടിൽ വൈവിധ്യത്തിൻ്റെ രുചി മേളം

അന്താരാഷ്ട്ര വ്യാപാര മേള യിൽ കേരളത്തിൻ്റ ഫുഡ് കോർട്ടിൽ വൈവിധ്യത്തിൻ്റെ രുചി മേളമാണ്. കുടുംബശ്രീ സാഫ് ഒപ്പം കുടുംബശ്രീയുടെ തന്നെ സംരംഭമായ ലക്ഷ്യ കുടുംബശ്രീയുടെ ട്രാൻസ് ജെൻഡർ വിഭാഗത്തിൻ്റെ ഫ്രൂട്ട്സ് ജ്യൂസ് ബാർ കൂടി ചേരുന്നതോടെ വൈവിധ്യത്തിൻ്റെ രുചിമേളം സമ്പൂർണമാകുന്നു കേരളത്തിൻ്റെ ഫുഡ് കോർട്ടിൽ.
ലക്ഷ്യ കുടുംബശ്രീയുടെ ഭാഗമായ എറണാകുളം സ്വദേശി അമൃത ജോസഫ് മാത്യു ( ടീം ലീഡർ ) കോട്ടയം മുണ്ടക്കയം സ്വദേശി മരിയ മാത്യു , കോട്ടയം സ്വദേശി മിഥുൻ പവിത്രൻ , പാലക്കാട് സ്വദേശി ദേവിക ചന്ദ്രൻ എന്നിവരാണ് ജ്യൂസ് ബാറിലെ താരങ്ങൾ ഏഴ് വർഷമായി കുടുംബശ്രിയുടെ ഭാഗമാണെങ്കിലും അന്താരാഷ്ട്ര വ്യാപാരമേളയ്ക്ക് എത്തുന്നത് ആദ്യമായാണ്. കൊച്ചി മുസിരിസ് ബിനാലെയിലാണ് ആദ്യമായി ദിന്നലിംഗക്കാരുടെ കുടുംബശ്രീ കൂട്ടായ്മയായ ലക്ഷ്യ പങ്കെടുക്കുന്നത്.
അവിടെ മികച്ച പ്രകടനം കാഴ്ച വെച്ചതോടെ സരസ് മേളയിലേക്ക് എത്തി ഏഴ് വർഷമായിട്ട് സരസിൽ പങ്കെടുക്കുന്നു. ഇക്കൊല്ലം ഐ. ഐ. ടി എഫിൻ്റെയും ഭാഗമായി. 101 തരം ജ്യൂസുകളാണ് ഇവർ തയ്യാറാക്കുന്നത്. വ്യാപരമേളയിൽ 44 തരം ജ്യൂസുകളും പാനിയങ്ങളു മാണുള്ളത് കൂടാതെ ഫ്രൂട്ട് ബൗളും ഫ്രൂട്ട് ചാട്ടും ലഭ്യമാണ്. സ്റ്റാളിൽ എത്തുന്ന സന്ദർശകർ ഏറെയും ചോദിച്ചു വാങ്ങുന്നത് പ്രധാന പാനിയം എ.ബി. സി ജൂസാണ്. ആപ്പിൾ ബിറ്റ്റൂട്ട് ക്യാരറ്റ് എന്നിവയുടെ കോംപിനേഷനാണ് എ.ബിസി ജ്യൂസ് .
പൈനാപ്പിൾ ഫാഷൻ ഫ്രൂട്ട് പപ്പായ എന്നിവ ഉൾപ്പെട്ട പി. 3 ജൂസ് , അവിൽ മിൽക്ക് , ഡ്രൈ ഫ്രൂട്ടും , ആപ്പിൾ , പഴം , മുന്തിരി എന്നിവ കൊണ്ടുള്ള മുഹബത്ത് സർബത്ത് ജ്യൂസ് ബാറിൽ ലഭ്യമാണ്.കാക്കനാട് കളക്ടറേറ്റിൽ ആണ് ലക്ഷ്യയുടെ ആദ്യ കിയോസ്ക്ക് തുറന്നത്.കുടുംബശ്രീയുടെ ഫുഡ് കോർട്ടിൽ കപ്പ മീൻ മീൻകറിയും ഊണും മീൻ വറുത്തതും ചേർന്ന കോംമ്പോ മീലാണ് താരം. കാന്താരിയും പുതിനയിലയും മല്ലിയിലയും പച്ചക്കുരുമുളകും ചേർത്തരച്ചുള്ള കാന്താരി ഫിഷ് ഫ്രൈ യും ചിക്കൻ പൊട്ടിത്തെറിച്ചതും ആണ് ആവശ്യക്കാർ ഏറെയുള്ള വിഭവങ്ങൾ ചിക്കൻ റോൾ , പഴം നിറച്ചത് പഴം പൊരി എന്നിവയാണ് ചെറുകടികൾ 30 രൂപ മുതലുള്ള വിഭവങ്ങൾ സ്റ്റാളിൽ ലഭ്യമാണ്.
സാഫിൻ്റെ സ്റ്റാളിൽ ചട്ടിച്ചോർ, പൊതിച്ചോർ, മീൻ- ചെമ്മീൻ എന്നിവയുടെ കിഴി ബിരിയാണി എന്നിവയാണ് പ്രധാന വിഭവങ്ങൾ ഫിഷ് ബോൾ ഫിഷ് റോൾ എന്നിവയാണ് ഇവിടെ സ്നാക്സ്. 16 പേരുടെ സംഘമാണ് സാഫിലുള്ളത്. കോഴിക്കോട് എറണാകുളം ജില്ലയിലെ മത്സ്യത്തൊഴിലാളി സ്ത്രീകളുടെ കൂട്ടായ്മയാണ് ഈ വട്ടം സാഫിൻ്റെ ഫുഡ് കോർട്ടിലുള്ളത്. കുടുംബശ്രീയുടെ ഭാഗമായി 24 പേരുടെ സംഘമാണ് എത്തിയിരിക്കുന്നത്.