അന്താരാഷ്ട്ര വ്യാപാരമേള :മത്സ്യരുചി വൈവിധ്യങ്ങളുടെ കലവറയുമായി ഫിഷറീസ്

സംസ്ഥാനത്തിൻ്റെ തനത് മത്സ്യരുചിക്കൂട്ടുകളും പുതുമയുള്ള വിഭവങ്ങളുമായാണ് ഈ വട്ടം അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരള പവലിയനിലെ ഫിഷറീസ് സ്റ്റാൾ . ഫിഷറീസിൻ്റെ കീഴിലുള്ള മത്സൃഫെഡും മത്സൃ തൊഴിലാളി യുവതികളുടെ സ്വയം സഹായ സംഘമായ സാഫുമാണ് തനത് മത്സ്യരുചിക്കൂട്ടുകളും പുതുമയുള്ള വിഭവങ്ങളും തയ്യാറാക്കിയിരിക്കുന്നത്.
ഉണക്കമീൻ അച്ചാർ, ഫ്രൈ , കക്കാ അച്ചാർ , ചൂരമീൻ അച്ചാർ, ഇൻസ്റ്റൻ്റ് ഫിഷ്കറി മിക്സ് , കൊളസ്ട്രോൾ നീയന്ത്രിക്കാനും പൊണ്ണത്തടി കുറയ്ക്കാനുമായികൈറ്റോസിനിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ഫുഡ് സപ്ലിമെൻ്റ് കൈറ്റോൺ ടാബ്ലറ്റ് , ചെമ്മീൻ റോസ്റ്റ് , മത്സ്യ കറിക്കൂട്ടുകൾ ചെമ്മീൻ ചമ്മന്തിപ്പെടി വെളിച്ചെണ്ണ വാഴ്യ്ക്ക് ചിപ്സ് ചെടികൾക്കുള്ള മത്സ്യവളം, കന്താരി, നെയ്യ്
പൈനാപ്പിൾ , കരിക്ക് എന്നിവയുടെ സത്ത് ചേർത്ത് തയ്യാറാക്കിയ ഹൽവ, വാഴയ്ക്ക ചിപ്സ് , മലബാർ സ്വീറ്റ്സായ ബിണ്ടിയ വരെ സ്റ്റാളിൽ ലഭ്യമാണ്. മുപ്പത് രൂപ മുതലാണ് ഉല്പന്നങ്ങൾക്ക് വില