കേരള ശാസ്‌ത്രോത്സവം; സുവനീറിന്റെ കവർ പേജ് ഡിസൈൻ ചെയ്യാൻ അവസരം
നവംബർ 15 മുതൽ 18 വരെ ആലപ്പുഴ നഗരത്തിൽ നടക്കുന്ന കേരള സംസ്ഥാന സ്‌കൂൾ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി സംഘാടക സമിതി പുറത്തിറക്കുന്ന സുവനീറിന്റെ കവർ പേജ് ഡിസൈൻ ചെയ്യുന്നതിന് വിദ്യാർഥികൾക്ക് അവസരം. സംസ്ഥാനത്തെ ഗവൺമെന്റ് -എയ്ഡഡ് ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി വിദ്യാർഥികൾക്ക് അയയ്ക്കാം. സൃഷ്ടി മൗലികമായിരിക്കണം. എ-4 സൈസിൽ ഏത് സങ്കേതവും ഉപയോഗിക്കാം. ഡിജിറ്റൽ ഡിസൈനിങ്ങും സാധ്യമാണ്. അയയ്ക്കുന്ന കവറിന് പുറത്ത് കേരള ശാസ്‌ത്രോത്സവം 2024 കവർ പേജ് ഡിസൈൻ മത്സരം എന്ന് രേഖപ്പെടുത്തണം. ഡിസൈൻ ചെയ്ത കവർപേജ് നവംബർ 13 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും. തിരഞ്ഞെടുക്കപ്പെടുന്നയാൾക്ക് സംഘാടക സമിതി പ്രശസ്തി പത്രം സമ്മാനമായി നൽകും. അയയ്ക്കുന്ന ഏ-4 സൈസ് പേപ്പറിനൊപ്പം വിലാസം, ക്ലാസ്, സ്‌കൂൾ ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം.
അയക്കേണ്ട വിലാസം: ഹസീന അമാൻ
(കൺവീനർ സുവനീർ കമ്മിറ്റി)
ലജനത്തുൽ മുഹമ്മദീയ ഹയർ സെക്കണ്ടറി സ്കൂൾ, സക്കറിയാബസാർ
ആലപ്പുഴ.
Email:stateshasthrotsavam2024@gmail.com