ഓട്ടിസമുള്ള കുട്ടികളുടെ സാമൂഹ്യവത്കരണം; SPEED പദ്ധതി പ്രഖ്യാപിച്ചു

post

സർക്കാരിന്റെ നാലാമത് 100 ദിന പരിപാടികളോടനുബന്ധിച്ച് ഭിന്നശേഷി മേഖലയിലെ പരിശീലന ബോധവത്കരണ പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ട് സ്റ്റേറ്റ് പ്രോഗ്രാം ഫോർ എഡ്യൂക്കേഷൻ & എംപവർമെന്റ് ഇൻ ഡിസെബിലിറ്റീസ് (SPEED) എന്ന പദ്ധതി പ്രഖ്യാപിച്ചു.ഓട്ടിസം മേഖലയിലെ നേരത്തെ ഉള്ള കണ്ടെത്തലിനും,ഇടപെടലിനും അവശ്യമായ 'Comprehensive Resources Book on Autism Management' എന്ന പുസ്തകത്തിന്റെ പ്രകാശനവും സ്പീഡ് പദ്ധതിയുടെ ഉദ്ഘാടനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ.ബിന്ദു നിർവ്വഹിച്ചു. ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (ASD) കൈകാര്യം ചെയ്യുന്നതിൽ വിവിധ വിദഗ്ധരടങ്ങുന്ന ഒരു ടീമിന്റെ ഇടപെടൽ വളരെ പ്രാധാന്യം അർഹിക്കുന്നു. ഓരോ മേഖലയിലും എന്തൊക്കെ കാര്യങ്ങൾ കുട്ടികൾക്കായി ചെയ്യാനാകും എന്നത് ഓരോ പ്രൊഫഷണലുകളും അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്. ഈ സാഹചര്യത്തിലാണ് സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് ഒരു കോംപ്രിഹെൻസീവ് റിസോഴ്‌സസ് ബുക്ക് ഓൺ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ, ചൈൽഡ് ഡെവലപ്‌മെന്റ് സെന്റർ (CDC) ന്റെ സഹായത്തോടെ തയ്യാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിൽ ഓട്ടിസം സ്‌പെക്ട്രം ഡിസോർഡർ (ASD) നെ കുറിച്ചുളള പൊതു വിവരങ്ങളോടൊപ്പം, ഈ മേഖലകളിലുള്ള വിവിധ പ്രശ്നങ്ങളും നൽകേണ്ടതായ പ്രായോഗിക ഇടപെടലുകളുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഇന്ത്യയിൽ തന്നെ ഇത്തരത്തിലുള്ള ഒരു പുസ്തകം ആദ്യമായിട്ടാണ് തയ്യാറാക്കിയിരിക്കുന്നത്.

ഭിന്നശേഷി മേഖലയിലെ വിവിധതരം വൈകല്യത്തെപ്പറ്റി വിശദമായി പഠിക്കുന്നതിനും ആവശ്യമായ നേരത്തെയുള്ള ഇടപെടൽ സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തന മാർഗരേഖകളും, പരിശീലന പരിപാടികൾ സംഘടിപ്പിക്കുന്നതിനും വേണ്ടിയുള്ള ഇടപെടൽ സാമൂഹ്യ സുരക്ഷാമിഷൻ സ്റ്റേറ്റ് ഇനിഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖാന്തിരം നടപ്പിലാക്കി വരുന്നുണ്ട്.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സർക്കാർ നിരവധിയായ പദ്ധതികളും പ്രവർത്തങ്ങളും നടത്തി വരികയാണ്. ഓട്ടിസം സ്പെക്ട്രം ഡിസോഡേഴ്സിന്റെ പ്രത്യേകതകളെക്കുറിച്ച് സമഗ്രതയോടെ ഉള്ള പഠനങ്ങൾ അനിവാര്യമാണ്. ഇത്തരം പഠനങ്ങൾ നിരവധി കുടുംബങ്ങൾക്ക് ആശ്വാസകരമാവും.കേരളത്തെ ഭിന്നശേഷി സൗഹൃദ സംസ്ഥാനമാക്കുന്നതിനായി സർക്കാർ നിരവധിയായ പദ്ധതികളും പ്രവർത്തനങ്ങളും നടത്തി വരികയാണ്. മറ്റു മേഖലകളിൽ എന്ന പോലെ ഭിന്നശേഷി മേഖലയിലും മാതൃകാപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സർക്കാരിന് സാധിച്ചിട്ടുണ്ട്. ഭിന്നശേഷി മേഖലയുമായി ബന്ധപ്പെട്ട് വിവിധ വിഷയങ്ങളും ആവശ്യമായ ഇടപെടലും സാധ്യമാക്കുന്ന രീതിയിൽ പ്രവർത്തനമാർഗ്ഗ രേഖകളുണ്ടാക്കാനും പരിശീലന പരിപാടികൾ സംഘടിപ്പിക്കാനുമുള്ള ഇടപെടൽ കേരള സാമൂഹ്യ സുരക്ഷാ മിഷൻ, സ്റ്റേറ്റ് ഇൻഷ്യേറ്റീവ് ഓൺ ഡിസെബിലിറ്റീസ് മുഖേന നടപ്പാക്കുന്നതായി മന്ത്രി പറഞ്ഞു.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (നിഷ്) നടന്ന പരിപാടിയിൽ സാമൂഹ്യനീതി ഡയറക്ടർ എച്ച്. ദിനേശൻ സ്വാഗതം പറഞ്ഞു. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ഡോ. തോമസ് മാത്യു അധ്യക്ഷനായി. വാർഡ് കൗൺസിലർ നാജ ബി., സി.ഡി.സി ഡയറക്ടർ ഡോ. ദീപ ഭാസ്‌ക്കരൻ, നിഷ് എക്സിക്യൂട്ടിവ് ഡയറക്ടർ സുജ കുന്നത്ത്, ഡോ. മീനാക്ഷി, ഡോ. വിജയലക്ഷമി എന്നിവർ സംസാരിച്ചു. സാമൂഹ്യ സുരക്ഷാമിഷൻ അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ് നന്ദി പറഞ്ഞു.