ദുരന്തപ്രദേശത്ത് നിന്ന് ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റും

ദുരന്ത സാധ്യതാ പ്രദേശങ്ങളിൽ നിന്നും ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റാൻ ദുരന്ത നിവാരണ അതോറിറ്റിയുമായി ചേർന്ന് തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ പ്രവർത്തിക്കും. ക്യാമ്പുകളിലുള്ളവർക്കും ഒറ്റപ്പെട്ട് പോയവർക്കും കുടിവെള്ളം, ഭക്ഷണം മറ്റു സൗകര്യങ്ങൾ എന്നിവ അടിയന്തിരമായി ലഭ്യമാക്കാൻ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
മാലിന്യം, ചെളി, മറ്റ് വസ്തുക്കൾ എന്നിവ നീക്കം ചെയ്യുന്നതിനും മലിന ജലം കലർന്ന കിണറുകൾ വൃത്തിയാക്കിയെടുക്കുന്നതിനും റോഡുകളിലെ തടസങ്ങൾ നീക്കുന്നതിനും ഉൾപ്പെടെയുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നല്ല രീതിയിൽ സ്വീകരിക്കുന്നുണ്ട്.