സംസ്ഥാനത്ത് താപ നില ഉയരുമെന്ന് മുന്നറിയിപ്പ്

post

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ താപനില സാധാരണയെക്കാൾ 2 മുതൽ 4 °C വരെ ഉയരാൻ സാധ്യതയെന്ന് മുന്നറിയിപ്പ്. മാർച്ച് 16 മുതൽ 20 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 °C വരെയാകാൻ സാധ്യതയുണ്ട്. ആലപ്പുഴ, കോഴിക്കോട് ജില്ലകളിൽ താപനില 38°C വരെയും കോട്ടയം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ താപനില 37 °C വരെയും ഉയർന്നേക്കാം. തിരുവനന്തപുരം, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 36 °C വരെയും ആകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ, മാർച്ച് 16 മുതൽ 20 വരെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്.