കൊങ്ങന്‍പട: ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധിയില്‍ 18ന് പ്രാദേശിക അവധി

പാലക്കാട് ചിറ്റൂര്‍ താലൂക്കിലെ ചിറ്റൂര്‍ ദേശം കൊങ്ങന്‍പ്പട മഹോത്സവത്തോടനുബന്ധിച്ച് മാര്‍ച്ച് 18 ന് ചിറ്റൂര്‍-തത്തമംഗലം നഗരസഭ പരിധിയില്‍ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയപ്രകാരമുളള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.