കാസർഗോഡ് ജില്ലയിൽ 91,335 കുട്ടികൾക്ക് പോളിയോ തുള്ളിമരുന്ന് നൽകി

post

മാർച്ച് മൂന്നിന് നടന്ന പൾസ്‌ പോളിയോ ഇമ്മ്യൂണൈസേഷൻ്റെ ഭാഗമായി കാസർഗോഡ് ജില്ലയിൽ സജ്ജീകരിച്ച 1173 ബൂത്തുകളിലായി 91,335 കുട്ടികൾക്ക് പോളിയോ തുള്ളി മരുന്ന് നൽകി. പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം കാലിക്കടവ് വയോജന കേന്ദ്രത്തിൽ എം. രാജഗോപാലൻ എം.എൽ.എ നിർവഹിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വി.വി. സുലോചന ചടങ്ങിന് അധ്യക്ഷത വഹിച്ചു.

മാർച്ച്‌ മൂന്നിന് പോളിയോ തുള്ളിമരുന്ന് കഴിക്കാൻ സാധിക്കാത്ത കുട്ടികൾക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ മാർച്ച്‌ നാല്, അഞ്ച് തീയതികളിൽ വീടുകളിൽ ചെന്ന് തുള്ളിമരുന്ന് വിതരണം ചെയ്യുമെന്നും ഇതിനായി മുഴുവൻ പൊതുജനങ്ങളുടെയും സഹകരണം ഉണ്ടാകണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.