24 മണിക്കൂറും പ്രവര്‍ത്തിച്ച് കണ്‍ട്രോള്‍ റൂം; ഇരുപതിലധികം അന്വേഷണങ്ങളെത്തി
2024 പൊതു തെരഞ്ഞെടുപ്പിന്റെ ഭാഗമായി കാസർഗോഡ് കളക്ടറേറ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിച്ച് കണ്‍ട്രോള്‍ റൂം. ഇതുവരെയായി 20ലധികം അന്വേഷണങ്ങളെത്തി. സി- വിജില്‍ ആപ്പില്‍ വന്ന പരാതികളില്‍ ഉടന്‍ നടപടികള്‍ സ്വീകരിച്ചു. വോട്ടര്‍പട്ടികയില്‍ പേര് ചെര്‍ക്കുന്നതുമായി ബന്ധപ്പെട്ടതും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംശയങ്ങളുമായി വിവിധ ആവശ്യങ്ങളുമായാണ് ഫോണ്‍ കോളുകള്‍ എത്തുന്നത്. പരാതി പരിഹാര സെല്‍, വോട്ടര്‍മാരുടെ ഹെല്‍പ്പ് ഡെസ്‌ക്ക്, എം.സി.എം.സി ചിലവ് നിരീക്ഷണം, തുടങ്ങി വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്ന സംയോജിത നിരീക്ഷണ കേന്ദ്രമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്.
എ.ഡി.എം കെ.വി. ശ്രുതിയുടെ മേല്‍ നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം നോഡല്‍ ഓഫീസറായ വ്യവസായ കേന്ദ്രം അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ആദില്‍ മുഹമ്മദാണ് കണ്‍ട്രോള്‍ റൂം നിയന്ത്രിക്കുന്നത്. മൂന്ന് ഷിഫ്റ്റുകളിലായി പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമില്‍ ജൂനിയര്‍ സൂപ്രണ്ടുമാരായ ജി.രശ്മി, എസ്.സിന്ധു, ബി. നിഷ എന്നിവരും സഹായികളായി ക്ലാര്‍ക്കുമാരായ എം.എ. രമ്യ, വി.എസ്. ശ്രീജ, രജനി വാസു, ടി. സുരാജ്, ടെക്നിക്കല്‍ ഓഫീസര്‍മാരായ ജി. അനീഷ് കുമാര്‍, പി.കെ പ്രതീഷ്, ഓഫീസ് അറ്റൻന്റ്മാരായ അനന്ത പത്മനാഭന്‍, വി.കെ.അഖില്‍, സാങ്കേതിക സഹായത്തിന് ആല്‍ഫി ജോയ്, പി. വിഷ്ണു, കെ.കെ പ്രശാന്ത് കുമാര്‍ എന്നിവരാണ് പ്രവര്‍ത്തിക്കുന്നത്. 1950 എന്ന നമ്പറുകളിലേക്കും gecontrolroomksgd@gmail.com എന്ന മെയില്‍ ഐ.ഡിയിലേക്കും പൊതുജനങ്ങള്‍ക്ക് അന്വേഷണങ്ങള്‍ക്കും പരാതിപ്പെടാനുമായി ബന്ധപ്പെടാം.