അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി: ഇന്റർവ്യൂ മാർച്ച് അഞ്ചിന്

post

കോഴിക്കോട് ഇംഹാൻസിലേക്ക് അസി. പ്രൊഫസർ ക്ലിനിക്കൽ സൈക്കോളജി തസ്തികയിലേക്ക് യോഗ്യതയുളള ഉദ്യോഗാർത്ഥികളിൽ നിന്നും കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിന് മാർച്ച് അഞ്ചിന് രാവിലെ 11ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. യോഗ്യത- ആർ.സി.ഐ രജിസ്‌ട്രേഷനോടു കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജി, പി.എച്ച്.ഡി ഇൻ ക്ലിനിക്കൽ സൈക്കോളജി. യോഗ്യതയുളള ഉദ്യോഗാർത്ഥികൾ ഇല്ലാത്ത പക്ഷം ആർ.സി.ഐ രജിസ്‌ട്രേഷനോട്. കൂടിയ എം.ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജിയും പ്രവർത്തി പരിചയവുമുള്ള ഉദ്യോഗാർത്ഥികളെ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് പരിഗണിക്കും. www.imhans.ac.in, ഫോൺ : 0495 2359352.