സൗജന്യ ലാപ്‌ടോപ്പ് വിതരണം; 16 നകം അപേക്ഷിക്കണം

post

പാലക്കാട് ജില്ലയിലെ കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ ലാപ്ടോപ്പിന് അപേക്ഷിക്കാം.

2023-24 അധ്യയന വര്‍ഷം എം.ബി.ബി.എസ്, എന്‍ജിനീയറിങ്, എം.സി.എ, എം.ബി.എ, എം.എസ്.സി നഴ്‌സിങ്, ബി.എസ്.സി നഴ്‌സിങ്, ബി.ഡി.എസ്, ബി.ഫാം, ഫാം-ഡി, ബി.എസ്.സി ഫോറസ്റ്ററി, എം.എസ്.സി ഫോറസ്റ്ററി, ബി.എസ്.സി അഗ്രികള്‍ച്ചര്‍, എം.എസ്.സി അഗ്രികള്‍ച്ചര്‍, ബി.വി.എസ്.സി, എം.വി.എസ്.സി, ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എല്‍.എല്‍.ബി, എല്‍.എല്‍.എം, ആള്‍ പോസ്റ്റ് ഡോക്ടറല്‍ ഡിഗ്രി എന്നീ പ്രൊഫഷണല്‍ കോഴ്‌സുകള്‍ക്ക് ദേശീയ സംസ്ഥാനതലത്തില്‍ നടത്തുന്ന പൊതുപ്രവേശന പരീക്ഷയില്‍ മെറിറ്റില്‍ അഡ്മിഷന്‍ ലഭിച്ച് പഠിച്ചുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അര്‍ഹത.

മാര്‍ച്ച് 16 നകം അപേക്ഷിക്കണം. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491-2547437.