തദ്ദേശ ഉപതിരഞ്ഞെടുപ്പ് ഫലം- യു.ഡി.എഫ്-10, എല്‍.ഡി.എഫ്-9, എൻ.ഡി.എ-3, സ്വതന്ത്രൻ -1

post

സംസ്ഥാനത്ത് ഇന്നലെ (ഫെബ്രുവരി 22) നടന്ന 23 തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനം പൂർത്തിയായി. യു.ഡി.എഫ്.-10, എൽ.ഡി.എഫ്.-9, എൻ.ഡി.എ.-3, സ്വതന്ത്രൻ -1 സീറ്റുകളിൽ വിജയിച്ചു.

യു.ഡി.എഫ്. കക്ഷി നില - 10 (INC-4, IUML-6)

എൽ.ഡി.എഫ്. കക്ഷി നില - 9 (CPI(M)-7, CPI-2)

എൻ.ഡി.എ. കക്ഷി നില - 3 (BJP-3)

സ്വതന്ത്രൻ - 1

ഉപതിരഞ്ഞെടുപ്പിന് മുമ്പുള്ള കക്ഷിനില - എൽ.ഡി.എഫ് -5 (CPI(M)-5), യു.ഡി.എഫ് – 13 (INC-7, IUML-6) എൻ.ഡി.എ – 4 (BJP-4), സ്വതന്ത്രൻ -1 എന്നിങ്ങനെയായിരുന്നു.

പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർക്ക് അതാത് തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍ മുന്‍പാകെ സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് സ്ഥാനമേല്‍ക്കാം. ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച എല്ലാ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് ചെലവ് കണക്ക് അതാത് സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്ക് 30 ദിവസത്തിനകം നല്‍കണം.