പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പിന്‌ 67.87 കോടി രൂപ അനുവദിച്ചു

post

വിവിധ വിഭാഗം വിദ്യാർഥികൾക്കുള്ള പോസ്‌റ്റ്‌ മെട്രിക്‌ സ്‌കോളർഷിപ്പ്‌ വിതരണത്തിന്‌ 67.87 കോടി രൂപ അനുവദിച്ചു. പട്ടികജാതി വിഭാഗത്തിൽ 15.76 കോടി രൂപയും പിന്നാക്ക വിഭാഗത്തിൽ 43.33 കോടി രൂപയും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെ വിഭാഗത്തിൽ 8.78 കോടി രുപയുമാണ്‌ അനുവദിച്ചത്‌. ഈ വർഷം നേരത്തെ ഈ ഇനത്തിൽ 417 കോടി രൂപ അനുവദിച്ചിരുന്നുവെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. ബജറ്റിൽ ഈ വർഷത്തെ വകയിരുത്തൽ 182 കോടി രൂപയായിരുന്നു.