മാനന്തവാടി ടൗണിൽ കാട്ടാന; ജനങ്ങൾ ജാഗ്രത പാലിക്കണം

post

വയനാട് ജില്ലയിലെ മാനന്തവാടി ടൗണിൽ കാട്ടാനയിറങ്ങിയതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. മാനന്തവാടി ടൗണിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണം. മാനന്തവാടി നഗരസഭ ഡിവിഷൻ 24, 25, 26, 27, ഇടവക പഞ്ചായത്ത് വാർഡ് 4, 5, 7 എന്നിവയിൽ ഇതുമായി ബന്ധപ്പെട്ട് CrPC 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ചു. ആനയെ പിന്തുടരുകയോ ഫോട്ടോ, വീഡിയോ തുടങ്ങിയവ എടുക്കുകയോ ചെയ്യരുത്. ആനയെ പിടികൂടുന്നതിനുള്ള നടപടികൾ അടിയന്തിരമായി സ്വീകരിച്ച് വരികയാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.