ഗ്രീൻ ഫെസിലിറ്റേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു

post

മലപ്പുറം ജില്ലാ ശുചിത്വ മിഷൻ ഓഫീസിന് സമീപം ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിന്റെ ഉദ്ഘാടനം ജില്ലാ കളക്ടർ വി.ആർ. വിനോദ് നിർവഹിച്ചു. ശുചിത്വ മിഷന്റെ കീഴിൽ 75,000 രൂപ ചെലവഴിച്ചാണ് ഇതിന്റെ പ്രവർത്തനം പൂർത്തീകരിച്ചത്. മാലിന്യ മുക്ത നവ കേരളത്തിന്റെ ഭാഗമായി ശുചിത്വ മിഷന്റെ നേതൃത്വത്തിൽ കമ്പോസ്റ്റ് ഉപകരണങ്ങളുടെയും ഇനോകുലത്തിന്റെയും വിപണനവും മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ടുള്ള സംശയ ധൂരീകരണവും ഗ്രീൻ ഫെസിലിറ്റേഷൻ സെന്ററിൽ ലഭ്യമാണ്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പ്രീതി മേനോൻ, ശുചിത്വ മിഷൻ ജില്ലാ കോർഡിനേറ്റർ ആർ. രജിത്ത് അധ്യക്ഷത വഹിച്ചു.