ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

post

മലപ്പുറം ജില്ലയിലെ അര്‍ബന്‍ ഹെല്‍ത്ത് സെന്ററുകളിലേക്ക് ഡാറ്റ എന്‍ട്രി കം അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.കോം വിത്ത് പി.ജി.ഡി.സി.എയും രണ്ടുവര്‍ഷത്തെ പ്രവൃത്തി പരിചയവും ടാലിയുമാണ് യോഗ്യത. 2024 ജനുവരി ഒന്നിന് 40 വയസില്‍ താഴെയുള്ളവര്‍ക്ക് https://forms.gle/a7w7gZS9XZyjrV8e7 എന്ന ലിങ്കിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കാം. ജനുവരി 31നകം അപേക്ഷിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in എന്ന വെബ്സെറ്റില്‍ ലഭ്യമാണ്. ഫോണ്‍: 0483- 2730313, 8589009177, 9656161603.