വേലൂര്‍ ഗ്രാമപഞ്ചായത്തിലെ കെ-സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു

തൃശൂർ വേലൂര്‍ ഗ്രാമപഞ്ചായത്തിലെ 12-ാം വാര്‍ഡിലുള്‍പ്പെട്ട 78-ാം നമ്പര്‍ റേഷന്‍കടയോടനുബന്ധിച്ച കെ-സ്റ്റോര്‍ പ്രവര്‍ത്തനമാരംഭിച്ചു. കെ-സ്റ്റോര്‍ ഉദ്ഘാടനം എ.സി മൊയ്തീന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പൊതുവിതരണ-ഉപഭോക്തൃകാര്യവകുപ്പ് റേഷന്‍ കടയിലെ പശ്ചാത്തല സൗകര്യം വിപുലപ്പെടുത്തിയും ആധുനിക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിയും കൂടുതല്‍ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന പദ്ധതിയാണ് കെ-സ്റ്റോര്‍.
റേഷന്‍ സാധനങ്ങള്‍ മാത്രം നല്‍കിവരുന്ന പൊതുവിതരണ സംവിധാനത്തെ കൂടുതല്‍ ജനസൗഹൃദ സേവനങ്ങള്‍ നല്‍കുംവിധം മാറ്റിയെടുക്കുന്നതിനാണ് പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. വേലൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.ആര്‍. ഷോബി അധ്യക്ഷനായി.