ഭക്ഷണ വിതരണത്തിന് മലപ്പുറം ജില്ലയില്‍ വിപുലമായ സംവിധാനങ്ങള്‍

post

ജില്ലയില്‍ പ്രവര്‍ത്തിക്കുന്നത് 109 സാമൂഹിക അടുക്കളകള്‍

മലപ്പുറം : കോവിഡ് 19 വൈറസ് ഭീഷണി ചെറുക്കാന്‍ രാജ്യ വ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജില്ലയില്‍ ഭക്ഷണ ലഭ്യത ഉറപ്പുവരുത്താന്‍ വിപുലമായ സംവിധാനങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഗ്രാമ പഞ്ചായത്തുകളിലും നഗരസഭകളിലുമായി 109 സാമൂഹിക അടുക്കളകളില്‍ നിന്നായി ഇന്നലെ (മാര്‍ച്ച് 30) 2,304 പേര്‍ക്ക് പ്രാതലും 34,262 പേര്‍ക്ക് ഉച്ചഭക്ഷണവും 9,601 പേര്‍ക്ക് അത്താഴവും വിതരണം ചെയ്തു.

94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലും സാമൂഹിക അടുക്കളകള്‍ പ്രവര്‍ത്തിക്കുണ്ട്. ഇതില്‍ പൊന്മള, ഒതുക്കുങ്ങല്‍ ഗ്രാമപഞ്ചായത്തുകളിലും കൊണ്ടോട്ടി നഗരസഭയിലും രണ്ടു വീതം അടുക്കളകളാണ് സജ്ജീകരിച്ചിരിക്കുന്നത്. പാകം ചെയ്ത ഭക്ഷണം പ്രത്യേകം ചുമതലപ്പെടുത്തിയ വളണ്ടിയര്‍മാര്‍ വഴിയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്നത്