മഞ്ചേരി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണി: വൈദ്യുതി വിതരണം മുടങ്ങും

post

മലപ്പുറം മഞ്ചേരി സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ജനുവരി 16 ( ചൊവ്വാഴ്ച ) രാവിലെ 08:00 മണി മുതൽ 10:00 മണി വരെ പൂർണ്ണമായും, 10:00 മണി മുതൽ 02:00 മണി വരെ ഭാഗികമായും സബ്സ്റ്റേഷനിൽ നിന്നുള്ള കാരാപ്പറമ്പ്, ഇന്ത്യൻ മാൾ, പാണ്ടിക്കാട്, പുൽപ്പറ്റ, മഞ്ചേരി ടൗൺ, തൃക്കലങ്ങോട്, പയ്യനാട്, സി എച്ച് ബൈപ്പാസ്, മുൻസിപ്പാലിറ്റി, കോർട്ട് റോഡ് എന്നീ 11kV ഫീഡറുകളിൽ വൈദ്യുതി വിതരണം ഉണ്ടായിരിക്കുന്നതല്ലെന്ന് മഞ്ചേരി 110kV സബ്സ്റ്റേഷൻ അസിസ്റ്റൻറ് എൻജിനീയർ അറിയിച്ചു.