ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗത നിരോധനം

post

ശ്രീകൃഷ്ണപുരം മുറിയങ്കണ്ണി റോഡില്‍ പുനരുദ്ധാരണ പ്രവൃത്തിയുടെ ഭാഗമായി ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ഗതാഗതം നിരോധിച്ചു. ജനുവരി ഒന്‍പതിന് രാത്രി 10 മുതല്‍ ജനുവരി 15 വരെയാണ് ഗതാഗത നിരോധനം.

ശ്രീകൃഷ്ണപുരം ഹോസ്പിറ്റല്‍ ജങ്ഷന്‍ മുതല്‍ കെ.പി.ഐ.പി കനാല്‍ പാലം വരെ ടാറിങ് ചെയ്യുമ്പോള്‍ വാഹനങ്ങള്‍ ശ്രീകൃഷ്ണപുരം അമ്പാടി ജങ്ഷന്‍ വഴിയും കുറുവറ്റൂര്‍ മുതല്‍ കുറ്റാനശ്ശേരി വരെ ടാറിങ് നടക്കുമ്പോള്‍ മുറിയങ്കണ്ണിയിലേക്ക് പോകുന്ന വാഹനങ്ങള്‍ പുത്തന്‍കുളത്തു നിന്ന് വലത്തേക്കുള്ള വഴിയില്‍ കൂടിയും പോകണം. മുറിയംകണ്ണിയില്‍നിന്ന് ശ്രീകൃഷ്ണപുരം പോകുന്ന വാഹനങ്ങള്‍ മാങ്ങോട് പോകുന്ന റോഡ് വഴി തിരിഞ്ഞുപോകണം. കുറ്റാനശ്ശേരി മുതല്‍ മുറിയങ്കണ്ണി വരെ പാലം ടാറിങ് ചെയ്യുമ്പോള്‍ മുറിയങ്കണ്ണിയിലേക്കുള്ള വഴി പൂര്‍ണമായി അടച്ചിടുമെന്ന് കെ.ആര്‍.എഫ്.ബി-പി.എം.യു. ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0466 2960090