പുലാമന്തോള്‍ പാലം പൂർണ്ണമായും അടച്ചിടും

മലപ്പുറം-പാലക്കാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പുലാമന്തോള്‍ പാലം എക്‌സ്പാന്‍ഷന്‍ ജോയിന്റുകളുടെ പണി പൂര്‍ത്തീകരിക്കുന്നതിന് വേണ്ടി ഒരു മാസത്തോളം പൂര്‍ണമായും അടച്ചിടും. ഇതുവഴി യാത്ര ചെയ്യുന്നവര്‍ കട്ടുപ്പാറ (ഇട്ടക്കടവ്) പാലം, വളപുരം (പാലോളിക്കുണ്ട് പാലം വഴി പോകണമെന്ന് വിളയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.