തെന്നിലാപൂരം പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചു

post

ഇരട്ടക്കുളം വാണിയംപാറ റോഡിലെ മംഗലം പുഴയ്ക്ക് കുറുകെയുള്ള തെന്നിലാപൂരം പാലത്തിന്റെ ടാറിങ് പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതം പൂര്‍ണമായും നിരോധിച്ചു. ഇരട്ടക്കുളം-വാണിയംപാറ റോഡില്‍ ജനുവരി അഞ്ചിന് രാവിലെ ആറ് മുതല്‍ ജനുവരി എട്ടിന് രാവിലെ ആറ് വരെയും പാലത്തില്‍നിന്നും ചീനിക്കോട്-പാടൂര്‍ ഭാഗത്തേക്കുള്ള റോഡില്‍ ജനുവരി അഞ്ചിന് രാവിലെ ആറ് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെയുമാണ് നിരോധനം.

വാണിയമ്പാറ ഭാഗത്തുനിന്നും ഇരട്ടക്കുളം ഭാഗത്തേക്കും തിരിച്ചും പോകുന്ന വാഹനങ്ങള്‍ പുളിങ്കൂട്ടത്തുനിന്നും തിരിഞ്ഞ് വടക്കഞ്ചേരി വടക്കഞ്ചേരി ദേശീയപാത വഴിയും പാടൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ മണപ്പാടം-അരങ്ങാട്ട്കടവ് പാലം വഴിയും ഇരട്ടക്കുളം ഭാഗത്ത്‌നിന്ന് പാടൂര്‍, ചീനിക്കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തെന്നിലാപുരം ഗ്രൗണ്ട് പരിസരത്ത്‌നിന്ന് തിരിഞ്ഞ് കനാല്‍റോഡ് വഴിയും തിരിച്ചും പോകണമെന്ന് കേരള റോഡ് ഫണ്ട് ബോര്‍ഡ് ഷൊര്‍ണൂര്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 0466-2960090.