എച്ച്.ഐ.വി അണുബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണം

post

പാലക്കാട് ജില്ലാ പഞ്ചായത്തിന്റെ 2023-24 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെട്ട 'എച്ച്.ഐ.വി അണുബാധിതര്‍ക്ക് പോഷകാഹാര വിതരണം' എന്ന പ്രോജക്ട് പ്രകാരം പോഷകാഹാര കിറ്റ് വിതരണം ചെയ്യുന്നു. ജനുവരി അഞ്ചിന് രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പാലക്കാട്, മണ്ണാര്‍ക്കാട് താലൂക്കുകളിലെയും ജനുവരി ആറിന് ഒറ്റപ്പാലം, പട്ടാമ്പി താലൂക്കുകളിലെയും എട്ടിന് ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലെയും രജിസ്റ്റര്‍ ചെയ്ത ഗുണഭോക്താക്കള്‍ക്കാണ് വിതരണം നടത്തുക.

2023 വര്‍ഷം രജിസ്റ്റര്‍ ചെയ്തവര്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ജില്ലാ പഞ്ചായത്തിലെത്തി പോഷകാഹാര കിറ്റ് കൈപ്പറ്റണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491-2505638.